കാഞ്ഞങ്ങാട്: മെയ് 30 ന് നടക്കുന്ന മര്‍ച്ചന്‍റ്സ് അസോസിയേഷന്‍ കാഞ്ഞങ്ങാട് യൂണിറ്റ് പൊതുയോഗത്തില്‍ പുതിയ ഭാരവാഹികളാവാന്‍ മത്സരം ഉണ്ടാവുമെന്നുറപ്പായി.
നിലവിലുള്ള യൂണിറ്റ് പ്രസിഡണ്ട് സി.യൂസഫ് ഹാജി ഇന്നലെ നടന്ന എക്സിക്യൂട്ടീവ് യോഗത്തില്‍ പ്രസിഡണ്ട് സ്ഥാനത്തേക്ക് ജോയിന്‍റ് സെക്രട്ടറി എം.വിനോദിന്‍റെ പേര് നിര്‍ദ്ദേശിച്ചു. അപ്പോള്‍ തന്നെ എക്സിക്യുട്ടീവ് കമ്മറ്റി അംഗം മഹേഷ് യൂത്ത് വിംഗ് മുന്‍ യൂണിറ്റ് പ്രസിഡണ്ട് സി.കെ.ആസിഫിന്‍റെ പേരും നിര്‍ദ്ദേശിച്ചു. ഇതോടെ സംഘടനാതിരഞ്ഞെടുപ്പില്‍ ഒരുവാശിയേറിയ മത്സരം ഉറപ്പായി. സി.യൂസഫ് ഹാജി എട്ട് തവണ പ്രസിഡണ്ടായി. സി.കെ.ആസിഫ് കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ജില്ലാ കൗണ്‍സിലര്‍കൂടിയാണ്. വിനോദും ഏറെക്കാലമായി സംഘടന രംഗത്ത് സജീവമാണ്. 30 ന് നടക്കുന്ന തിരഞ്ഞെടുപ്പില്‍ വോട്ടവകാശമുള്ള 801 മെമ്പര്‍മാരാണ് പ്രസിഡണ്ടിനെ തിരഞ്ഞെടുക്കേണ്ടത്. പ്രസിഡണ്ട് തിരഞ്ഞെടുക്കപ്പെട്ടാല്‍ എക്സിക്യുട്ടീവ് കമ്മറ്റി അംഗങ്ങളുടേയും മറ്റ് ഭാരവാഹികളുടെയും പാനല്‍ പ്രസിഡണ്ട് അവതരിപ്പിക്കുന്നതാണ് കീഴ്വഴക്കം.