വെള്ളരിക്കുണ്ട് : വെസ്റ്റ് എളേരി കമ്മാടം സ്വദേശി ഗുജറാത്തിലെ ഗാന്ധിനഗറില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു.
ചെരക്കര ലക്ഷ്മി അമ്മയുടെയും പരേതനായ ചൂരിക്കാടന്‍ മുത്തുനായരുടെയും മകന്‍ തമ്പാന്‍ നായര്‍ (69) ആണ് മരിച്ചത്. ഗുജറാത്ത് നിയമസഭയിലെ റിട്ട. റിപ്പോര്‍ട്ടറും ഗസറ്റഡ് ഓഫീസറുമായിരുന്നു. ഭാര്യ: ലളിത (ഗുജറാത്ത് കേന്ദ്രീയ വിദ്യാലയത്തിലെ റിട്ട. ജീവനക്കാരിയാണ്. മക്കള്‍: സപ്ന (ഓസ്ട്രേലിയ), സജില്‍ (കമ്പ്യൂട്ടര്‍ എഞ്ചിനീയര്‍ ഗുജറാത്ത്). മരുമകന്‍: ചിന്തന്‍ (ഓസ്ട്രേലിയ). സഹോദരങ്ങള്‍:ശാരദ, രാജന്‍ (റിട്ട. ഫോറസ്റ്റ് ഓഫീസര്‍) , ശാന്ത, ലോഹിതാക്ഷന്‍ (ന്യൂ ഇന്ത്യന്‍ ഇന്‍ഷുറന്‍സ് കമ്പനി ബറോഡ, ഗുജറാത്ത്), നളിനി, പരേതനായ ദാമോദരന്‍.