നീലേശ്വരം: ദേശീയപാത നവീകരണത്തിന്‍റെ ഭാഗമായി മൂന്ന് മാസം മുമ്പ് നിര്‍മ്മിച്ച ഓവു ചാലിന്‍റെ സ്ലാബ്തകര്‍ന്ന് കുഴിരൂപപ്പെട്ടു. സ്ലാബിലെ കുഴി കാണാതിരിക്കാന്‍ ഇരുമ്പ് ഷീറ്റ് വെച്ച് മറച്ചിരിക്കുകയാണ്. നീലേശ്വരം പൊലിസ് സ്റ്റേഷനു മുന്നില്‍ സര്‍വീസ് റോഡില്‍ കദളിക്കുളം റോഡ് ജംഗ്ഷനിലാണ് പുതുതായി നിര്‍മ്മിച്ച ഓവുചാലിന്‍റെ സ്ലാബ് തകര്‍ന്ന് കുഴിരൂപപ്പെട്ടത്. കുഴി കാണാതിരിക്കാന്‍ ഇരുമ്പു ഷീറ്റ് വെച്ചതിനാല്‍ കുഴിയാണെന്ന് അറിയാതെ വാഹനങ്ങള്‍ കയറി അപകടത്തിനിടയാക്കുമോ എന്ന ആശങ്കയുണ്ട്. നിര്‍മ്മാണത്തിലെ ക്രമക്കേടാണ് ഓവുചാലിന്‍റെ സ്ലാബ് തകരാന്‍ കാരണമെന്നാണ് ആരോപണം.
ദേശീയപാതാ നവീകരണം: മൂന്നുമാസം മുമ്പ് നിര്‍മ്മിച്ച ഓവുചാലിന്‍റെ സ്ലാബ് തകര്‍ന്നു