ഒമ്പത് ലക്ഷത്തിന്‍റെ കുഴല്‍പണം പിടികൂടി

ചന്തേര: 912000 രൂപയുടെ കുഴല്‍പണവുമായി ഒരാള്‍ പിടിയില്‍. പടന്ന സ്വദേശി എം.കെ.ഹാഷിമാണ്(56) പോലീസിന്‍റെ പിടിയിലായത്. ജില്ലാ പോലീസ് മേധാവി ശില്‍പ്പക്ക് കിട്ടിയ രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ കാഞ്ഞങ്ങാട് ഡി വൈ എസ് പി ബാബു പെരിങ്ങേത്തിന്‍റെ നിര്‍ദ്ദേശ പ്രകാരം ചന്തേര എസ് ഐ സതീഷ്.കെ.പിയുടെ നേതൃത്വത്തില്‍ സ്ക്വാഡ് അംഗങ്ങള്‍ നിജിന്‍ കുമാര്‍, രജീഷ് കാട്ടാമ്പള്ളി എന്നിവര്‍ നടത്തിയ രഹസ്യ നീക്കത്തില്‍ വിവരം സ്ഥിരീകരിച്ച് നടത്തിയ പരിശോധനയിലാണ് പണം പിടികൂടിയത്. ഹാഷിമിനെ കോടതിയില്‍ ഹാജരാക്കി.