എന്‍ എ നെല്ലിക്കുന്ന് മുസ്ലിംലീഗ് ജില്ലാ പ്രസിഡണ്ട്

കാസര്‍കോട്: മുസ്ലിം ലീഗ് കാസര്‍കോട് ജില്ലാ പ്രസിഡണ്ടായി മുന്‍ എംഎല്‍എ എന്‍ എ നെല്ലിക്കുന്നിനെ പ്രഖ്യാപിച്ചു. സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളാണ് പ്രഖ്യാപനം നടത്തിയത്. ജില്ലാ ജനറല്‍ സെക്രട്ടറിയായി പി എം മുനീര്‍ ഹാജിയെയും ട്രഷററായി പള്ളിക്കരയിലെ കെ ഇ എ ബക്കറിനെയും പ്രഖ്യാപിച്ചു. കെ എം അബ്ദുല്‍ റഹ്മാന്‍, വി.കെ ബാവ (തൃക്കരിപ്പൂര്‍) എന്നിവരാണ് പുതിയ വൈസ് പ്രസിഡണ്ടുമാര്‍. അഷ്റഫ് എടനീരിനെ ജില്ലാ സെക്രട്ടറിയായും പ്രഖ്യാപിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിനെ തുടര്‍ന്ന് പാര്‍ട്ടി സംസ്ഥാന ഭാരവാഹികള്‍ പുതിയ പദവികളിലേക്ക് നിയോഗിക്കപ്പെട്ടതിനെ തുടര്‍ന്ന് ഒഴിവ് വന്ന സ്ഥാനങ്ങളിലേക്കാണ് സംസ്ഥാന പ്രസിഡണ്ട് പകരം നിയമനം നടത്തിയത്.