നീലേശ്വരം: പരപ്പ എടത്തോട്ടെ കര്‍ഷകന്‍ നീലേശ്വരത്തെ വീട്ടില്‍ കുഴഞ്ഞു വീണ് മരിച്ചു. നീലേശ്വരം രാമരത്ത് താമസിക്കുന്ന മാണിയൂര്‍ മണികണ്ഠനാണ് (60) ഇന്ന് രാവിലെ വീട്ടില്‍ കുഴഞ്ഞു മരണപ്പെട്ടത്. മാണിയൂരിലെ പരേതനായ അത്തിക്കല്‍ കുഞ്ഞമ്പുവിന്‍റെയും കെ പി കാര്‍ത്യായനിയുടെയും മകനാണ്. ഭാര്യ: ഷൈലജ (വാഴുന്നോറടി). മക്കള്‍: അനശ്വര, മീനു മണികണ്ഠന്‍ (ഗായിക). സഹോദരങ്ങള്‍: കെ പി ബാലകൃഷ്ണന്‍, ഗംഗാദേവി, ബാബു മാണിയൂര്‍, കെ പി രശ്മി (കള്ളാര്‍), കെ പി സീതാലക്ഷ്മി കരിവെള്ളൂര്‍, കെ പി രാജേശ്വരി (അധ്യപിക നീലേശ്വരം രാജാസ് സ്ക്കൂള്‍), പരേതയായ കെ പി ഇന്ദിര.
മണികണ്ഠന്‍ മാണിയൂര്‍ അന്തരിച്ചു
You may also like