പീഡനം അന്വേഷിക്കുന്ന സമിതിയുടെ അധ്യക്ഷ ടി.എന്‍.സീമ

തിരുവനന്തപുരം: പാര്‍ട്ടിയിലെ ലൈംഗികാപവാദങ്ങള്‍ അടക്കമുള്ള പരാതില്‍ പരിഹരിക്കാന്‍ സിപിഎം കേരള ഘടകത്തില്‍ ഐസിസി നിലവില്‍ വന്നു. അഞ്ചംഗ അംഗ സമിതിയെ ടി എന്‍ സീമ നയിക്കും. എന്‍.ചന്ദ്രന്‍, എം.വിജയകുമാര്‍, പി.കെ സൈനബ, ടി.ഗീനാകുമാരി എന്നിവരാണ് മറ്റംഗങ്ങള്‍. കേന്ദ്രകമ്മിറ്റി നിര്‍ദ്ദേശ പ്രകാരമാണ് ഐസിസി രൂപീകരിച്ചത്. പാര്‍ട്ടിയിലെ പീഡന പരാതികള്‍ ഇനി മുതല്‍ ആഭ്യന്തര പരാതി പരിഹാര സമിതിയാകും പരിശോധിക്കുക. ഐസിസിയുടെ തീരുമാനം അന്തിമമായിരിക്കും. പാര്‍ട്ടി കമ്മിറ്റികള്‍ക്ക് മാറ്റം വരുത്താനാകില്ല. പരാതികള്‍ പാര്‍ട്ടി കമ്മിറ്റികള്‍ കൈകാര്യം ചെയ്യുന്ന രീതി അവസാനിപ്പിക്കും. തീരുമാനത്തിന് എതിരെ അപ്പീല്‍ ഉണ്ടെങ്കില്‍ മേല്‍ക്കമ്മിറ്റിയിലെ ഐസിസി പരിഗണിക്കും.