ഇബ്രാഹിം പറമ്പത്ത് അന്തരിച്ചു

നീലേശ്വരം: ജില്ലയിലെ പ്രമുഖ മുസ്ലിം ലീഗ് നേതാവ് കോട്ടപ്പുറത്തെ ഇബ്രാഹിം പറമ്പത്ത് (67) അന്തരിച്ചു. അസുഖബാധിതനായി ചികിത്സയിലായിരുന്നു. മുസ്ലിം ലീഗ് ജില്ലാ കൗണ്‍സില്‍ അംഗം, മുന്‍സിപ്പല്‍ സെക്രട്ടറി, അവിഭക്ത ഹൊസ്ദുര്‍ഗ് മണ്ഡലം സെക്രട്ടറി, ട്രഷറര്‍, എസ്ടിയു സംസ്ഥാന വൈസ് പ്രസിഡണ്ട്, ജില്ലാ പ്രസിഡന്‍റ്, നീലേശ്വരം നഗരസഭയുടെ പ്രഥമ കൗണ്‍സിലര്‍, കോട്ടപ്പുറം ജമാഅത്ത് സെക്രട്ടറി തുടങ്ങിയ വിവിധ മേഖലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. നീലേശ്വരത്തെ സാംസ്കാരിക രാഷ്ട്രീയ പൊതുമണ്ഡലങ്ങളില്‍ നിറഞ്ഞുനിന്ന വ്യക്തിത്വമായിരുന്നു. ആദ്യകാല ഹോട്ടല്‍ വ്യാപാരി കൂടിയാണ്. ഭാര്യ: ബിഫാത്തിമ. മക്കള്‍: റാഷിദ്(ദുബായ്), കദീജ, സഫ, ഷിഫാന, അസ്ഫീന. മരുമക്കള്‍: റംസീന,നവാസ്, റഖീബ്, നാസര്‍. സഹോദരങ്ങള്‍: സിദ്ദിഖ്, യൂനസ്(അജ്മാന്‍ കെഎംസിസി പ്രവര്‍ത്തകന്‍), അഹമ്മദ്.