തൃശൂര്‍ : പീച്ചി വന ഗവേഷണ കേന്ദ്രത്തില്‍ ഇന്‍റേണ്‍ഷിപ്പിന് എത്തിയ മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥി ഡാമില്‍ മുങ്ങിമരിച്ചു. മലപ്പുറം താനൂര്‍ നന്നമ്പ്ര വെള്ളിയാമ്പുറം ചീരംകുളങ്ങര മുഹമ്മദ് ഷാഫിയുടെ മകന്‍ യഹിയ(25) യാണ് മരിച്ചത്. ഇന്നലെ വൈകീട്ടോടെയാണ് പീച്ചി ജലസേചന വകുപ്പ് ക്വാര്‍ട്ടേഴ്സിന് സമീപം പീച്ചി ഡാമിന്‍റെ വൃഷ്ടി പ്രദേശത്ത് യഹിയയെ കാണാതായത്. എസ്എഫ്ഐ എറണാകുളം മഹാരാജാസ് കോളേജ് യൂണിറ്റ് സെക്രട്ടറിയാണ്.
സുഹൃത്തുക്കള്‍ക്കൊപ്പം വെള്ളത്തില്‍ ഇറങ്ങിയ യഹിയ മുങ്ങി പോവുകയായിരുന്നു. എംഎസ്സി ബോട്ടണി വിദ്യാര്‍ഥിയാണ്. കോളേജില്‍ നിന്നുള്ള 12 അംഗ സംഘം കേരള വന ഗവേഷണ കേന്ദ്രത്തില്‍ ഇന്‍റേണ്‍ഷിപ്പിന് എത്തിയതായിരുന്നു. 4 സുഹൃത്തുക്കള്‍ക്കൊപ്പം വൈകീട്ട് റിസര്‍വോയറില്‍ ഇറങ്ങിയപ്പോഴായിരുന്നു അപകടം. യഹിയ മുങ്ങിയ ഉടന്‍ സമീപത്തുണ്ടായിരുന്ന നാട്ടുകാരില്‍ ചിലര്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ഇരുട്ടായതോടെ ശ്രമം ഉപേക്ഷിച്ചു. പീച്ചി പൊലീസും ചാലക്കുടി, പുതുക്കാട്, തൃശൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള അഗ്നിരക്ഷാ സേനാംഗങ്ങളും രാത്രി തെരച്ചില്‍ നടത്തി. വനം ഉദ്യോഗസ്ഥരും വാച്ചര്‍മാരും മത്സ്യബന്ധന തൊഴിലാളികളും സ്കൂബ ടീമും നാട്ടുകാരും തെരച്ചിലില്‍ പങ്കെടുത്തു. രാവിലെയാണ് മൃതദേഹം കണ്ടെടുത്തത്.