തിരുവനന്തപുരം: മാസപ്പടി കേസില്‍ മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ അന്വേഷണം ആവശ്യപ്പെട്ടുള്ള മാത്യു കുഴല്‍നാടന്‍റെ ഹര്‍ജിയില്‍ തിരുവനന്തപുരം വിജിലന്‍സ് കോടതി വിധി പറയുന്നത് ഈ മാസം 19 ലേക്ക് മാറ്റി. ഇന്ന് വിധി പറയാനിരുന്ന കേസാണ് മാറ്റിയത്. വിധിപ്പകര്‍പ്പ് തയ്യാറാക്കുന്നത് പൂര്‍ത്തിയാകാത്തതിനെ തുടര്‍ന്നാണ് മാറ്റിയതെന്ന് കോടകി അറിയിച്ചു. വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട മാത്യു കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോള്‍ കോടതിയുടെ മേല്‍നോട്ടത്തിലുള്ള അന്വേഷണം ആവശ്യപ്പെട്ടിരുന്നു.