കൊച്ചി: രാജ്യത്ത് കൊവിഡ് വീണ്ടും വ്യാപകമാകുന്നതായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐ.എം. എ) മുന്നറിയിപ്പ് നല്‍കി. ഏപ്രില്‍ രണ്ടാംവാരം നടത്തിയ പരിശോധനയില്‍ ഏഴു ശതമാനം ടെസ്റ്റുകള്‍ പോസിറ്റീവായി. ഈ മാസത്തെ പരിശോധനയില്‍ വൈറസ് സജീവമാണെന്നാണ് റിപ്പോര്‍ട്ട്. ആരോഗ്യപ്രശ്നങ്ങള്‍ ഗുരുതരമാവാന്‍ ആവര്‍ത്തിച്ചുള്ള രോഗബാധ കാരണമാകും. വീണ്ടും വരുന്നത് വൈറല്‍ രോഗങ്ങളുടെ പ്രത്യേകതയാണെങ്കിലും ചുരുങ്ങിയ ഇടവേള ആദ്യമാണെന്നും വിദഗ്ദ്ധ ഡോക്ടര്‍മാര്‍ വിലയിരുത്തി. ഡെങ്കിപ്പനിയും വ്യാപകമാണ്. മഴക്കാലത്ത് കൊതുകുകള്‍ പെരുകുന്നതിനാല്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും വെള്ളക്കെട്ട് ഒഴിവാക്കണമെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി.