ചെന്നൈ: തമിഴ് നാട് വാല്‍പ്പാറയില്‍ കാട്ടുപോത്തിലെ ആക്രമണത്തില്‍ 48 കാരന് മരിച്ചു. ഇന്നു രാവിലെ 9 മണിയോടെയാണ് സംഭവം. മുരുകാളി എസ്റ്റേറ്റിലെ തൊഴിലാളി അരുണ്‍ കുമാറാണ് മരിച്ചത്. തേയില തോട്ടത്തില്‍ മരുന്നടിക്കാന്‍ പോയതായിരുന്നു അരുണ്‍ കുമാര്‍. പിന്നില്‍ നിന്ന് വന്ന് കാട്ടുപോത്ത് ആക്രമിക്കുകയായിരുന്നു. വാല്‍പ്പാറ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പത്തരയോടെ മരണം സംഭവിച്ചു.