നീലേശ്വരം: കോഴിക്കോട് നടക്കുന്ന 68-ാമത് സംസ്ഥാന സ്കൂള്‍ കായികമേളയിലേക്കുള്ള ദീപശിഖ ഇന്ന് രാവിലെ ചായ്യോത്ത് നിന്ന് പ്രയാണം ആരംഭിച്ചു. നിരവധി ദേശീയ കായിക താരങ്ങളെ വളര്‍ത്തിയെടുത്ത ചായോത്ത് ഗവ.ഹയര്‍ സെക്കണ്ടറി സ്കൂളില്‍ നിന്നാണ് ദീപശിഖ പ്രയാണം ആരംഭിച്ചത്. രാവിലെ ഒമ്പതിന് ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ എം. എല്‍.എ. ഉദ്ഘാടനം ചെയ്തു കിനാനൂര്‍ - കരിന്തളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് എം രാജന്‍ അധ്യക്ഷനായി. അന്തര്‍ദേശീയ കായിക പ്രതിഭ കെ.സി. സര്‍വാന്‍ ദീപശിഖ ഏറ്റുവാങ്ങി. കരിവെള്ളൂര്‍ വരെ ചായ്യോത്ത് ഗവ.ഹയര്‍ സെക്കണ്ടറി സ്കൂളിലെ കായിക താരങ്ങള്‍ ദീപശിഖ പ്രയാണത്തില്‍ പങ്കെടുക്കുന്നു. ജില്ലയില്‍ നീലേശ്വരം രാജാസ് സ്കൂളിലും, പിലിക്കോട് സി.കെ.എന്‍. ഹയര്‍ സെക്കണ്ടറി സ്കൂളിലും സ്വീകരണം നല്‍കി.
ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ എം. മനു, ഒക്ലാവ് കൃഷ്ണന്‍, ജില്ലാപഞ്ചായത്ത് അംഗം ഡോ.സറീന സലാം,പരപ്പ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ പാറക്കോല്‍ രാജന്‍, വാര്‍ഡ് മെമ്പര്‍ ധന്യ, എന്‍ ടി എഫ് ഡബ്ലിയു അസി സെക്രട്ടറി മൊയ്തീന്‍, എസ് എസ് കെ ഡിപിസി ഷൗക്കത്തലി, പി ടി എ പ്രസിഡണ്ട് പി.മനോഹരന്‍, എസ് എം സി ചെയര്‍മാന്‍ എ സത്യന്‍, ഒളിമ്പ്യന്‍ കുഞ്ഞുമോള്‍, മദര്‍പിടിഎ പ്രസിഡണ്ട് ധന്യ, എ ഇ ഒ സുരേന്ദ്രന്‍ , ജില്ലാ സ്പോര്‍ട്സ് കോര്‍ഡിനേറ്റര്‍ പ്രീതിമോള്‍, സെക്രട്ടറി ബിജുമാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. സ്കൂള്‍ പ്രിന്‍സിപ്പാള്‍ കെ പി സീമ ചടങ്ങില്‍ സംബന്ധിച്ചു. സ്കൂള്‍ ഹെഡ് മാസ്റ്റര്‍ സുനില്‍ കുമാര്‍ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി നന്ദിയു പറഞ്ഞു.സ്കൂള്‍ കായികമേള നാളെ മുതല്‍ 31 വരെ കോഴിക്കോട് എന്‍ ഐ ടി യിലാണ് നടക്കുന്നത്.