കൊച്ചി: മുന്‍ ലോക്സഭാംഗവും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കെ പി ധനപാലന് (76) അന്തരിച്ചു. എറണാകുളം പറവൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. എറണാകുളം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റായിരുന്നു അദ്ദേഹം. 2009ല്‍ ചാലക്കുടിയില്‍ നിന്നാണ് കെ പി ധനപാലന് ലോക്സഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടത്. 2014ല്‍ തൃശൂരില്‍ നിന്ന് ലോക്സഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. പറവൂര്‍ നഗരസഭാംഗം, മില്‍മ ചെയര്മാന്, നോര്‍ത്ത് മലബാര്‍ ഗ്രാമീണ്‍ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. എ കെ ആന്റണിയുടെ ഏറ്റവും വിശ്വസ്തരില്‍ ഒരാളാണ് ധനപാലന്.
കോണ്‍ഗ്രസ് നേതാവ് ധനപാലന് അന്തരിച്ചു
You may also like