വൈ എം സി എ ജില്ലാ പി എസ് ടി ട്രെയിനിംഗ് ക്യാമ്പ്

പരപ്പ: വൈ എം സി എ കാസര്‍കോട് സബ് റീജിയണ്‍ പി എസ് ടി ട്രയിനിംഗ് ക്യാമ്പ് പരപ്പ വൈ എം സി എ ഹാളില്‍ സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സാബു എബ്രഹാം ഉദ്ഘാടനം ചെയ്തു. ജില്ലാ ചെയര്‍മാന്‍ സി.എം. ബൈജു അദ്ധ്യക്ഷത വഹിച്ചു. ഡയാലിസിസ് പ്രോജക്ട് നാഷണല്‍ വൈസ് ചെയര്‍മാന്‍ മാനുവല്‍ കുറിച്ചിത്താനം മുഖ്യപ്രഭാഷണം നടത്തി. ജില്ലാ വൈസ് ചെയര്‍മാന്‍ ബിനോ വര്‍ഗ്ഗീസ്, ട്രയിനിംഗ് ആന്‍ഡ് ലീഡര്‍ഷിപ്പ് കണ്‍വീനര്‍ സാജു വി ജെ, ജില്ലാ വനിതാ ഫോറം ചെയര്‍ പേഴ്സണ്‍ മേഴ്സിക്കുട്ടി, മുന്‍ സബ് റീജിയണ്‍ ചെയര്‍മാന്‍ സണ്ണി മാണിശ്ശേരി എന്നിവര്‍ പ്രസംഗിച്ചു. പരപ്പ വൈ എം സി എ പ്രസിഡന്‍റ് ജോസ് പാലക്കുടി സ്വാഗതവും, ജില്ലാ ജനറല്‍ കണ്‍വീനര്‍ പി റോജി മാത്യു നന്ദിയും പറഞ്ഞു.തുടര്‍ന്ന് കുടുംബ ബന്ധങ്ങളും, വൈ എം സി എ യും എന്ന വിഷയത്തില്‍ ഇന്‍റര്‍നാഷണല്‍ ട്രയിനര്‍ ജോസ് തയ്യിലും, വൈ എം സി എ സംഘടന സംവിധാനം എന്ന വിഷയത്തില്‍ സി.എം ബൈജുവും ക്ലാസ്സെടുത്തു.