ചോയ്യംങ്കോട്: ചോയ്യംകോട്ടെ പുതുവീട്ടില്‍ വിലാസിനി (സുമ 71 ) ആലപ്പുഴ ചേര്‍ത്തലയിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചു. റോഡ് മുറിച്ചു കടക്കുന്നതിനിടെ ഇന്നലെ പുലര്‍ച്ചെയായിരുന്നു അപകടം. ഇടുക്കി തൊടുപുഴ കോടിക്കുളത്തെ പരേതനായ മാധവന്റെയും കമലാക്ഷി അമ്മയുടെയും മകളാണ്. പതിറ്റാണ്ടുകളായി ചോയ്യംങ്കോട് നരിമാളത്ത് വാടകയ്ക്കായിരുന്നു താമസം. അപകടത്തിന്റെ തലേന്നാണ് ചേര്‍ത്തലയിലേക്ക് പോയത്. നേരത്തെ ചോയ്യങ്കോട് ഹോമിയോ ആശുപത്രിക്ക് സമീപം പുതുവീട്ടില്‍ സ്റ്റോഴ്സ് എന്ന പേരില്‍ തുണിക്കട നടത്തിയിരുന്നു. ഭര്‍ത്താവ്: സുകുമാരന്‍ കോട്ടയം സ്വദേശി (ബിസിനസ്). മക്കള്‍: അജു സുകുമാരന്‍ (എന്‍ജിനീയര്‍, റെയില്‍വേ, ചെന്നൈ), ഡോ: അഞ്ജു സുകുമാരന്‍. മരുമകന് : ഡോ.പി.വി.ശ്രീജിത്ത് (ഇരുവരും ആയുര്‍വേദ ക്ലിനിക്, നടക്കാവ്, തൃക്കരിപ്പൂര്‍).
ചോയ്യംങ്കോട് സ്വദേശിനി ചേര്‍ത്തലയില്‍ അപകടത്തില്‍ മരിച്ചു
You may also like