ജോസ് കുറ്റ്യാനി വിടപറഞ്ഞു

ഇടുക്കി : ഇടുക്കി മുന്‍ എംഎല്‍എയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ജോസ് കുറ്റ്യാനി (87) അന്തരിച്ചു. ഏറെ നാളായി വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. സംസ്കാര ചടങ്ങുകള്‍ പിന്നീട് നടക്കും. ഹൈക്കോടതി അഭിഭാഷകനായി ഔദ്യോഗിക ജീവിതം ആരംഭിച്ച അദ്ദേഹം, ഇടുക്കി ജില്ലയില്‍ കോണ്‍ഗ്രസ് പ്രസ്ഥാനത്തിന്‍റെ വളര്‍ച്ചയില്‍ നിര്‍ണായക പങ്കുവഹിച്ച നേതാവാണ്. ഇടുക്കിയിലെ ആദ്യ ഡിസിസി പ്രസിഡന്‍റായിരുന്നു. തുടര്‍ച്ചയായി രണ്ടുതവണ ഇടുക്കി നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിച്ച് അദ്ദേഹം നിയമസഭയിലെത്തി. എഐസിസി അംഗം, കെപിസിസി നിര്‍വാഹക സമിതി അംഗം, സ്റ്റുഡന്‍റ്സ് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി, ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്‍റ്, നാഫെഡ് വൈസ് ചെയര്‍മാന്‍ തുടങ്ങി നിരവധി പദവികളും അദ്ദേഹം വഹിച്ചിട്ടുണ്ട്.