ഇന്ത്യന്‍ ബാങ്കില്‍ 29 കോടിയുടെ വെട്ടിപ്പ്

കൊച്ചി: ഇന്ത്യന്‍ ബാങ്കില്‍ വന്‍ തട്ടിപ്പ്. ബാങ്കിന്‍റെ ഡയറക്ട് സെല്ലിംഗ് ഏജന്‍റായ കമ്പനിയാണ് 29 കോടി തട്ടിപ്പ് നടത്തിയത്. മൈമോ ഫിനാന്‍ഷ്യല്‍ സര്‍വീസ് എന്ന കമ്പനി, ബാങ്കിന്‍റെ എറണാകുളം എംജി റോഡ് ശാഖയിലാണ് തട്ടിപ്പ് നടത്തിയത്. എന്‍ ആര്‍ ഐ ഹൗസിംഗ് ലോണ്‍ എടുത്താണ് തട്ടിപ്പ്. റിയാദ് ഇന്ത്യന്‍ കോണ്‍സുലേറ്റ്, മസ്കറ്റ് എംബസി വ്യാജ അറ്റസ്റ്റ് രേഖകള്‍, മൈമോ നിര്‍മ്മിക്കുകയായിരുന്നു. സ്ഥാപന ഡയറക്ടര്‍മാര്‍, ലോണ്‍ കരസ്ഥമാക്കിയവര്‍ ഉള്‍പ്പെടെ 27 പേര്‍ക്കെതിരെയാണ് നിവലില്‍ കേസെടുത്തിരിക്കുന്നത്.