കണ്ണൂര്‍: രാഷ്ട്രീയ വിഡ്ഢിത്തം പറയുന്നത് രാഹുല്‍ ഗാന്ധിയുടെ സ്വഭാവമാണെന്നും എന്തടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയനെ അറസ്റ്റ് ചെയ്യണമെന്ന് രാഹുല്‍ പറയുന്നതെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ ചോദിച്ചു. രാഹുലിന് പക്വതയില്ലെങ്കില്‍ അനുഭവ സമ്പത്തുള്ളവര്‍ ഉപദേശിക്കണം. അതിന് കഴിവുള്ള നേതാക്കളെല്ലാം കോണ്‍ഗ്രസ് വിട്ടുപോയി.
നാഷ്ണല്‍ ഹെറാള്‍ഡ് കേസില്‍ 800 കോടിയുടെ അഴിമതിയാണ് പറയുന്നത്. കള്ളപ്പണം വെളുപ്പിച്ച കേസാണ്. എന്നിട്ട് എന്താണ് ആ കേസില്‍ രാഹുലിനെ ഇ ഡി അറസ്റ്റ് ചെയ്യാത്തത്. ആദ്യം ആ ചോദ്യം രാഹുല്‍ സ്വയം ചോദിക്കണം. എന്നിട്ടാകാം പിണറായിയെ എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ല എന്ന് ചോദിക്കുന്നത്. ഇലക്ടറല്‍ ബോണ്ട് വകയില്‍ വന്‍കിടക്കാരില്‍ നിന്ന് ബിജെപിയെ പോലെ നല്ല വിഹിതം പറ്റിയവരാണ് കോണ്‍ഗ്രസും. ഇലക്ടറല്‍ ബോണ്ടിനെതിരെ കേസ് നല്‍കിയത് സിപിഐ എമ്മാണ്. ഇലക്ടറല്‍ ബോണ്ട് പണം പുറത്ത് വന്നപ്പോള്‍ കോണ്‍ഗ്രസിന്‍റെ പങ്കാളിത്തവും പുറത്തുവന്നു. ആ അസംതൃപ്തിയാണ് കോണ്‍ഗ്രസും രാഹുലും പിണറായിയുടേയും സിപിഐ എമ്മിന്‍റെയും നേരെ കാണിക്കുന്നതെന്നും ഇ പി ജയരാജന്‍ പറഞ്ഞു. പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് ഇലക്ട്രല്‍ ബോണ്ട് വഴി ബിജെപിക്ക് പണം നല്‍കിയിട്ടുണ്ട്. അങ്ങനെയാണ് ഭൂമികുംഭകോണ കേസില്‍ നിന്ന് രക്ഷപ്പെട്ടത്.
ബിജെപിയെ നേരിടാനാണെങ്കില്‍ രാഹുല്‍ മോദിക്കെതിരെ മത്സരിക്കണമായിരുന്നു. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് ജീര്‍ണതയിലാണ്. കള്ളത്തരത്തിന്‍റെ ചക്രവര്‍ത്തിയാണ് മോദി. ആ മോദിയേയും ബിജെപിയെയും നേരിടാന്‍ കോ ണ്‍ഗ്രസിനാകുന്നില്ലെന്നും ഇ പി പറഞ്ഞു.