നീലേശ്വരം സ്വദേശി ടാന്‍സാനിയായില്‍ മരണപ്പെട്ടു

നീലേശ്വരം : നീലേശ്വരം സ്വദേശി ആഫ്രിക്കന്‍ രാജ്യമായ ടാന്‍സാനിയായില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെട്ടു. പേരോല്‍ വാണിയംവയലിലെ കെ.വി.പുരുഷോത്തമനാണ് (54) മരണപ്പെട്ടതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചത്. വര്‍ഷങ്ങളായി വിദേശത്തുള്ള പുരുഷോത്തമന്‍ അഞ്ചു മാസം മുമ്പാണ് നാട്ടില്‍ വന്നു പോയത്. ഭാര്യ:രാഗിണി (പൊയിനാച്ചി).മക്കള്‍: നയന്‍കേശവ് , നദയ കേശവ് . മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായി ബന്ധുക്കള്‍ പറഞ്ഞു.