കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് വൈ.എം.സി.എ ഇന്ത്യയുടെ 78-മത് സ്വാതന്ത്ര്യദിനം ആഘോഷിച്ചു. സംസ്ഥാന വൈസ് ചെയര്മാന് മാനുവല്‍ കുറിച്ചിത്താനം പതാക ഉയര്‍ത്തി. പ്രസിഡണ്ട് സണ്ണിമാണിശേരി അധ്യക്ഷം വഹിച്ചു. ചാണ്ടി കൈനിക്കര, കെ.കെ.സേവിച്ചന്, സോണി കാരിക്കല്‍, സെബാസ്റ്റ്യന്‍ കൊറ്റത്തില്‍ എന്നിവര്‍ പ്രസംഗിച്ചു. സെക്രട്ടറി സാജു വെള്ളേപ്പള്ളി സ്വാഗതം പറഞ്ഞു.