പയ്യന്നൂര്‍: പയ്യന്നൂര്‍ പി. എം. ശ്രീ കേന്ദ്രീയ വിദ്യാലയത്തിലെ പ്രൈമറി അദ്ധ്യാപികയെ ക്വാര്‍ട്ടേഴ്സില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഉത്തര്‍പ്രദേശ്, മുസഫര്‍നഗര്‍ മെഹ്ലാക്കിയിലെ ലോകേഷ്കുമാറിന്റെ മകള്‍ സുരഭി പാലാ ണ് (29) മരിച്ചത്. ഇന്നലെ രാത്രി 9 മണിക്ക് കുഞ്ഞിമംഗലം, എടാട്ടെ ക്വാര്‍ട്ടേഴ്സിലെ മുറിയിലെ ഫാനില്‍ ഷാളില്‍ കെട്ടിത്തൂങ്ങിയ നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. 2023 ഡിസംബര്‍ 13 നാണ് സുരഭിപാല്‍ പയ്യന്നൂരിലെ കേന്ദ്രീയവിദ്യാലയില്‍ അധ്യാപികയായി ചേര്‍ന്നത്. ആത്മഹത്യയുടെ കാരണം അറിവായിട്ടില്ല. മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍. കേന്ദ്രീയ വിദ്യാലയ പ്രിന്‍സിപ്പാള്‍ പാലക്കാട് കടമ്പൂരിലെ വെമ്മരത്തില്‍ വീട്ടില്‍ കെ.രാജേന്ദ്രന്റെ പരാതിയില്‍ പയ്യന്നൂര്‍ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
പയ്യന്നൂര്‍ കേന്ദ്രീയ വിദ്യാലയത്തിലെ അധ്യാപിക ക്വാര്‍ട്ടേഴ്സില്‍ തൂങ്ങിമരിച്ചു