കാഞ്ഞങ്ങാട് : വിദ്യാര്‍ത്ഥിനി വീടിന്റെ രണ്ടാം നിലയിലെ കിടപ്പുമുറിയില്‍ സീലിംഗ് ഫാനില്‍ തൂങ്ങി മരിച്ചു. മാടായി സൗത്ത് എല്‍ പി സ്കൂളിലെ അധ്യാപകന് മാവുങ്കാല്‍ ചൈതന്യയില്‍ ദേവദാസിന്റെയും സ്മിതയുടെയും മകള്‍ ദേവിക ദാസ് (22) ആണ് മരിച്ചത്.
കോട്ടയം സിഎംഎസ് കോളേജ് രണ്ടാം വര്‍ഷ സുവോളജി വിദ്യാര്‍ത്ഥിനിയാണ്. കോട്ടയത്ത് നിന്ന് വ്യാഴാഴ്ചയാണ് നാട്ടില്‍ എത്തിയത്. ഇന്നലെ രാവിലെ വളരെ സന്തോഷവതിയായി കണ്ട ദേവിക ഉച്ചക്ക് ഭക്ഷണം കഴിക്കാന്‍ വിട്ടുകാര് വിളിച്ചപ്പോഴാണ് മുറി അകത്ത് നിന്ന് പൂട്ടിയ നിലയില്‍ കണ്ടത്. വാതില്‍ തകര്‍ത്ത് ദേവികയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. സഹോദരി: ദിയ ദാസ്. മൃതദേഹം ഹോസ്ദുര്‍ഗ് പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയശേഷം പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരത്തെ കണ്ണൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് കൊണ്ടുപോയി.