തൃക്കരിപ്പൂര്‍: അനുജന്റെ മരണാനന്തര ചടങ്ങിനിടെ കുഴഞ്ഞു വീണ ജ്യേഷ്ഠന് മരിച്ചു. തൃക്കരിപ്പൂര്‍ ആയിറ്റി നഗറില്‍ താമസിക്കുന്ന എം.ലക്ഷ്മണനാണ് (68) മരിച്ചത്. അനുജന് എം.ഗോപാലന് മരണപ്പെട്ടതിനെ തുടര്‍ന്ന് 12 -ാം ദിനത്തിലെ ചടങ്ങുകള്‍ക്കായി പാലക്കുന്ന് തൃക്കണ്ണാട് ക്ഷേത്രത്തില്‍ എത്തിയതായിരുന്നു ലക്ഷ്മണനും ബന്ധുക്കളും. ക്ഷേത്രത്തിന് പുറത്ത് ചടങ്ങ് നടക്കുന്നതിനിടെ ലക്ഷ്മണന് തളര്‍ന്നുവീഴുകയായിരുന്നു. ഉടന്‍ തന്നെ പാലക്കുന്നിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ഭാര്യ: പി.സരസ്വതി. മക്കള്‍: പി.ലജിന, പരേതനായ ലതീഷ്. മരുമക്കള്‍: ഇ.ഷാജി, ലയന. മറ്റു സഹോദരങ്ങള്‍: എം. ദേവകി, പരേതരായ ശ്രീധരന്, കാര്‍ത്യായനി, ഗോപാലന്.
അനുജന്റെ മരണാനന്തര ചടങ്ങിനിടെ ജ്യേഷ്ഠന് കുഴഞ്ഞുവീണ് മരിച്ചു