വെള്ളരിക്കുണ്ട്: ഭാര്യാസഹോദരന്‍റെ അടിയേറ്റ പരിക്കുകളോടെ യുവാവിനെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളരിക്കുണ്ട് അട്ടക്കണ്ടത്തെ രാംകുമാറിന്‍റെ മകന്‍ പെയിന്‍റിംഗ് തൊഴിലാളി അനില്‍കുമാറിനാണ്(38) മര്‍ദ്ദനമേറ്റത്. ഭാര്യാസഹോദരന്‍ സുരേഷാണ് മര്‍ദ്ദിച്ചത്. കഴിഞ്ഞ ദിവസം വീടിന് തൊട്ടടുത്ത റോഡരികില്‍ കൂട്ടുകാരൊത്ത് ഇരിക്കുന്ന സമയത്ത് ഇതുവഴിവന്ന സുരേഷ് യാതൊരുപ്രകോപനവുമില്ലാതെ വടിയെടുത്ത് മര്‍ദ്ദിക്കുകയായിരുന്നുവെന്ന് അനില്‍കുമാര്‍ പറയുന്നു. മുന്‍വൈരാഗ്യമാണ് അക്രമത്തിന് കാരണം.