ആള്‍ട്ടോ കാര്‍ വൈദ്യുതി തൂണ്‍ തകര്‍ത്തു

കാഞ്ഞങ്ങാട് : നിയന്ത്രണം വിട്ട ആള്‍ട്ടോകാര്‍ ഇലക്ട്രിക് പോസ്റ്റിലിടിച്ച് തകര്‍ത്തു. പോസ്റ്റ് ഒടിഞ്ഞ് കാറിന് മുകളില്‍ വീണു. ഭാഗ്യം കൊണ്ട് ആളപായം ഒഴിവായി. പരപ്പ - കാലിച്ചാമരം റൂട്ടില്‍ പെരിയങ്ങാനത്ത് ഇന്ന് രാവിലെയാണ് അപകടം. വൈദ്യുതി പോസ്റ്റ് പൂര്‍ണമായും ഒടിഞ്ഞ് കാറിന് മുകളില്‍ വീണ നിലയിലാണ്. കാര്‍ യാത്രക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. മുകളില്‍ വീണ പോസ്റ്റുമായി കാര്‍ 15 മീറ്ററോളം മുന്നോട്ട് നീങ്ങി.