കാസര്‍കോട്: ആളില്ലാത്ത വീടിന്‍റെ പിന്‍ഭാഗത്തെ ഗ്രില്ലും വാതിലും തകര്‍ത്തു. 2000 രൂപയുടെ നാണയങ്ങള്‍ മോഷ്ടിച്ചു. കാസര്‍കോട് ബീജന്തവയല്‍ ലക്ഷ്മി നാരായണ നായ്ക്കിന്‍റെ ലക്ഷ്മി വെങ്കിടേശ ഹൗസിലാണ് മോഷണം നടന്നത്. നായ്ക്കും കുടുംബവും ബാംഗ്ലൂരിലെ മകന്‍റെ വീട്ടില്‍ പോയി തിരിച്ചുവന്നപ്പോഴാണ് വീട്ടില്‍ മോഷണം നടന്നത് അറിഞ്ഞത്. ലക്ഷ്മി നാരായണ നായ്ക്കിന്‍റെ പരാതിയില്‍ കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.