ചുള്ളി - കാഞ്ഞങ്ങാട് ബസ് സര്‍വീസിന് തുടക്കം

വെള്ളരിക്കുണ്ട്: മലയോര ഹൈവേയിലുള്ള ചുള്ളിയെ കാഞ്ഞങ്ങാട് നഗരവുമായി ബന്ധിപ്പിക്കുന്ന ബസ് സര്‍വീസിന് തുടക്കമായി. ഇന്ന് രാവിലെ മുതലാണ് സര്‍വ്വീസ് ആരംഭിച്ചത്. യാത്ര ദേവസ്യ അറയ്ക്കല്‍, ജോസഫ് കണ്ടത്തിന്‍കര, ഗോപാലകൃഷ്ണന്‍, ബാലചന്ദ്രന്‍ ചുള്ളി എന്നിവര്‍ ചേര്‍ന്ന് ഫ്ളാഗ് ഓഫ് ചെയ്തു. ജീപ്പ് സര്‍വീസുകളെ മാത്രം ആശ്രയിക്കുന്ന ചുള്ളിയിലേക്ക് മലയോരഹൈവേ യാഥാര്‍ഥ്യമായിട്ടും ബസ് ഉണ്ടായിരുന്നില്ല. ആ പരാതിക്കാണ് ഇതോടെ പരിഹാരമാകുന്നത്. മാലോം, വെള്ളരിക്കുണ്ട്, പരപ്പ, അടുക്കം, എണ്ണപ്പാറ, മുണ്ടോട്ട്, ജില്ലാ ആശുപത്രി റൂട്ടിലാണ് സര്‍വീസ്. മലയോരത്തുള്ളവര്‍ക്ക് ജില്ലാ ആശുപത്രിയില്‍ പോകാനും എണ്ണപ്പാറ ഭാഗത്തുള്ളവര്‍ക്ക് വെള്ളരിക്കുണ്ട് താലൂക്ക് ആസ്ഥാനത്ത് എത്താനും എളുപ്പമാകും. 2 വര്‍ഷത്തിനിടെ ആരംഭിക്കുന്ന മടിക്കൈ വഴിയുള്ള മൂന്നാമത്തെ മലയോര സര്‍വീസാണിത്.