കുഴഞ്ഞ് വീണ് മലയാളി മരിച്ചു

റിയാദ്: സൗദിയിലെ അല്‍ഹസ്സയില്‍ പെരുന്നാള്‍ ആഘോഷിക്കാന്‍ പോയ മലയാളി കുഴഞ്ഞുവീണ് മരിച്ചു. കണ്ണൂര്‍ വളപട്ടണം സ്വദേശി പുതിയപുരയില്‍ മുഹമ്മദ് നിഷാദാണ് മരിച്ചത്. അല്‍ഖോബാറില്‍ നിന്നും സുഹൃത്തുക്കളുമായി പെരുന്നാള്‍ അവധി ആഘോഷിക്കാന്‍ അല്‍ഹസ്സയില്‍ എത്തിയ നിഷാദ് പാര്‍ക്കില്‍ വെച്ച് കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥരീകരിച്ചു. അല്‍ഖോബാറിലെ സ്വകാര്യ കമ്പനിയില്‍ സെയില്‍സ്മാനായി ജോലി ചെയ്തു വരികയായിരുന്നു. ആറു മാസം മുമ്പാണ് അവസാനമായി നാട്ടില്‍ അവധിക്ക് പോയി വന്നത്. ഭാര്യയും മൂന്ന് പെണ്‍കുട്ടികളുമടങ്ങുന്ന കുടുംബം നാട്ടിലുണ്ട്. അല്‍ഹസ്സ ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടു പോകുമെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു.