കാസര്‍കോട്: മദ്യലഹരിയില്‍ ഗൂഗിള്‍മാപ്പ് നോക്കി ഓടിച്ച ലോറി കടയിലേക്ക് പാഞ്ഞു കയറി. അപകടസമയത്ത് സ്ഥലത്ത് ആരും ഇല്ലാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ഇന്നലെ രാത്രി 10 മണിയോടെ കുമ്പള പോലീസ് സ്റ്റേഷനു സമീപത്തെ മഹാമായ ഏജന്‍സീസ് എന്ന സ്ഥാപനത്തിന്‍റെ വരാന്തയിലേക്കാണ് ലോറി കയറിയത്. സീതാംഗോളിയില്‍ നിന്ന് മംഗലാപുരത്തേക്ക് ലോഡുമായി പോവുകയായിരുന്നു ലോറി. അപകടം സംബന്ധിച്ച് കണ്ണൂര്‍, തലശ്ശേരി, നെട്ടൂര്‍, വടക്കുമ്പാട്ടെ മിന്നല്‍ പറമ്പത്ത് പി.വി റിനിലിനെതിരെ(36) കുമ്പള പോലീസ് കേസെടുത്തു. കുമ്പള പോലീസ് സ്റ്റേഷനില്‍ പുതുവര്‍ഷത്തില്‍ രജിസ്റ്റര്‍ ചെയ്ത ആദ്യ കേസാണിത്. മദ്യ ലഹരിയില്‍ ലോറിയോടിച്ച റിനിലിന് ലൈസന്‍സ് ഇല്ലെന്ന് പോലീസ് പറഞ്ഞു.