പരപ്പ: ഷാങ്കായ് സമ്മര്‍ സ്കൂളിലേക്ക് പരപ്പ സ്വദേശിയും. പരപ്പ സ്വദേശി ശ്യാം പ്രകാശാണ് (ശ്യാം സോര്‍ബ) ചൈനയിലെ ഷാങ്കായില്‍ വെച്ച് നടക്കുന്ന ഷാങ്കായ് സമ്മര്‍ സ്കൂള്‍ 2025 ലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ചുരുക്കം ആളുകളെ മാത്രം ഉള്‍ക്കൊള്ളിച്ചുകൊണ്ട് ഷാങ്കായ് തിയേറ്റര്‍ അക്കാദമി നടത്തുന്ന സമ്മര്‍ സ്കൂള്‍ ലോകത്തിലെ തന്നെ പ്രധാന ഹ്രസ്വകാല കോഴ്സ് ആണ്. തിയേറ്ററില്‍ ന്യൂ മീഡിയ വിഭാഗം കോഴ്സിലേക്കാണ് ശ്യാംപ്രകാശ് തിരഞ്ഞെടുക്കപ്പെട്ടത്. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് സൗജന്യമായാണ് പരിശീലനം. ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള യൂണിവേഴ്സിറ്റി വിദ്യാര്‍ഥികള്‍ ഈ കോഴ്സില്‍ പങ്കെടുക്കും. ലോക പ്രശസ്ത മാസ്റ്റേഴ്സിന്‍റെ കീഴില്‍ പരിശീലനം ലഭിക്കും. പരപ്പച്ചാല്‍ സ്വദേശിയായ ശ്യാം നിലവില്‍ ജാര്‍ഖണ്ഡ് കേന്ദ്ര സര്‍വ്വകലാശാലയില്‍ നാടകപഠനത്തില്‍ ഗവേഷണം നടത്തുന്നു. റിട്ടയേര്‍ഡ് കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ പ്രകാശന്‍റെയും മൂലപ്പാറ അംഗന്‍വാടി ടീച്ചര്‍ ശ്രീകലയുടെയും മകനാണ്. സഹോദരങ്ങള്‍ സായി പ്രകാശ്, ശ്രീനന്ദ.
ഷാങ്കായ് സ്കൂളിലേക്ക് പരപ്പ സ്വദേശിയും
