ഗുഡ്സ് ഓട്ടോ മറിഞ്ഞ് പരിക്കേറ്റ യുവാവ് മരണപ്പെട്ടു

ചെമ്മനാട്: നാലു ദിവസം മുമ്പ് പെരുമ്പള വിഷ്ണു പാറയില്‍ ഗുഡ്സ് ഓട്ടോ മറിഞ്ഞു ഗുരുതരമായി പരിക്കേറ്റു ചികിത്സയിലായിരുന്ന മണിയങ്ങാനത്തെ ബദറുദ്ദീന്‍ (36)മരണപ്പെട്ടു. ചെമ്പരിക്ക ചാത്തങ്കൈയിലെ പരേതനായ ആറങ്ങാടി മൊയ്തീന്‍ കുഞ്ഞിയുടെയും ആയിഷയുടെയും മകനാണ്. പരവനടുക്കം മണിയങ്ങാനത്തായിരുന്നു താമസം. ഭാര്യ: ഫസീല മൂടംബയല്‍. മക്കള്‍: വിദ്യാര്‍ഥികളായ മൊയ്തീന്‍കുഞ്ഞി, ഫസ്ന. സഹോദരങ്ങള്‍: സക്കീന കീഴൂര്‍, അബ്ദുല്‍ ലത്തീഫ് (ദുബൈ), മുഹമ്മദ് (ദുബൈ), സൈനബ് കുണിയ, സീനത്ത് ചാത്തങ്കൈ, ബഷീര്‍ ചാത്തങ്കൈ.