കരിന്തളം കുടുംബാരോഗ്യകേന്ദ്രത്തില്‍ ഇന്ന് മുതല്‍ ഒ പി നാല് മണിവരെ

കരിന്തളം: കിനാനൂര്‍ -കരിന്തളം പഞ്ചായത്തിലെ കോയിത്തട്ടയിലുള്ള കരിന്തളം കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഡോക്ടറുടെ സേവനം ഇന്ന് മുതല്‍ വൈകുന്നേരം 4 മണി വരെ ഉണ്ടാകുമെന്ന് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. കിനാനൂര്‍ -കരിന്തളം പഞ്ചായത്തിന് പുറമെ വെസ്റ്റ് എളേരി പഞ്ചായത്തില്‍ നിന്നുമായി നിത്യേന 250 ഓളം പേര്‍ ഇവിടെ ചികിത്സ തേടിയെത്തുന്നു. എന്നാല്‍ ആവശ്യത്തിന് ഡോക്ടര്‍മാര്‍ ഇല്ലാത്തതിനാല്‍ ഒ പി സമയം ഉച്ചവരെയാക്കിയിരുന്നു. ഇത് മൂലം ജനങ്ങള്‍ ഏറെ ദുരിതത്തിലായത് സംബന്ധിച്ച് ജന്മദേശം റിപ്പോര്‍ട്ട് ചെയ്തിരുന്നു. യൂത്ത് കോണ്‍ഗ്രസും സമരരംഗത്തിറങ്ങിയിരുന്നു. ഒരു ഫാര്‍മസിസ്റ്റിനെ കൂടി നിയമിച്ച് ഈ ആഴ്ച തന്നെ ഒ പി സമയം വൈകുന്നേരം 5.30 വരെ ആക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.