കാസര്‍കോട്: മഞ്ചേശ്വരം പോലീസ് സ്റ്റേഷന് പരിധിയിലെ ഹൊസങ്കടിയിലെ ഒരു ലോഡ്ജില്‍ വെച്ച് യുവതിയെ ബലാല്‍സംഗം ചെയ്ത കേസിലെ പ്രതി 10 വര്‍ഷത്തിനു ശേഷം അറസ്റ്റില്‍. വയനാട് സ്വദേശിയായ ബിജു സി.ജെ എന്ന ആന്റണി ബിജുവിനെയാണ് (44) ജില്ലാ പോലീസ് മേധാവിയുടെ കീഴിലുള്ള സ്ക്വാഡിന്റെ സഹായത്തോടെ മഞ്ചേശ്വരം പോലീസ് പിടികൂടിയത്. 2016ലാണ് കേസിനാസ്പദമായ സംഭവം. യുവതി നല്കിയ പരാതി പ്രകാരം ബലാല്‍സംഗത്തിനു കേസെടുത്ത പോലീസ് പ്രതിയെ അപ്പോള്‍ തന്നെ അറസ്റ്റു ചെയ്തിരുന്നു. പിന്നീട് റിമാന്റ് കാലാവധി കഴിഞ്ഞ് ഇറങ്ങിയ പ്രതി മുങ്ങി നടക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ബലാത്സംഗകേസ് പ്രതി പത്ത് വര്‍ഷത്തിനുശേഷം അറസ്ററില്‍