സെന്‍റ് ജൂഡ് സ്കൂള്‍ കലോത്സവം സിനിമാസീരിയല്‍ അഭിനേത്രി ഉദ്ഘാടനം ചെയ്തു

വെള്ളരിക്കുണ്ട്: വെള്ളരിക്കുണ്ട് സെന്‍റ് ജൂഡ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ കലോത്സവം സിനിമ സീരിയല്‍ അഭിനേത്രി റിഹാരാജ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്‍റ് ബിജു ചെറുകര കുന്നേല്‍ അധ്യക്ഷത വഹിച്ചു. മദര്‍ പിടിഎ പ്രസിഡണ്ട് അജിത കനകരാജ്, സ്കൂള്‍ ചെയര്‍പേഴ്സണ്‍ ആര്യനന്ദ എം ഡി എന്നിവര്‍ പ്രസംഗിച്ചു. സീനിയര്‍ അസിസ്റ്റന്‍റ് ലിന്‍സി ടീച്ചര്‍, റെയ്മണ്ട് , ഷീജ ടീച്ചര്‍ തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. സ്കൂള്‍ പ്രിന്‍സിപ്പാള്‍ ഡോ.ഫാ. സന്തോഷ് കെ പീറ്റര്‍ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ജുബിന്‍ ജോസ് നന്ദിയും പറഞ്ഞു. തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ കലയുടെ വിസ്മയ ലോകം സൃഷ്ടിച്ച് കാണികള്‍ക്ക് നയന മനോഹര കാഴ്ചയുടെ വിരുന്നൊരുക്കി.