കാസര്‍കോട്: പ്രായപൂര്‍ത്തിയാവാത്ത കുട്ടികള്‍ക്ക് വാഹനം ഓടിക്കാന്‍ കൊടുത്ത രക്ഷിതാക്കള്‍ക്കെതിരെ വിദ്യാനഗറിലും കുമ്പളയിലും പോലീസ് കേസെടുത്തു. ചെര്‍ക്കള ഭാരത് പെട്രോള്‍ പമ്പിന് സമീപം വെച്ച് വാഹനപരിശോധനക്കിടയില്‍ പ്രായപൂര്‍ത്തിയാവാത്ത കുട്ടി സ്കൂട്ടര്‍ ഓടിച്ചുവരുമ്പോള്‍ വിദ്യാനഗര്‍ എസ്ഐ കെ.പി.സഫ്വാന്‍ പിടികൂടിയതില്‍ കുട്ടിയുടെ മാതാവിനെതിരെ കേസെടുത്തു. ചെങ്കള ചേരൂര്‍ കുന്നില്‍ ഹൗസില്‍ മുഹമ്മദിന്‍റെ ഭാര്യ നസീമ (40)നെതിരെയാണ് കേസെടുത്തത്. കുമ്പളയില്‍ പ്രായപൂര്‍ത്തിയാവാത്ത കുട്ടിയെ ബൈക്കോടിച്ചു വരുമ്പോള്‍ പിടികൂടിയതില്‍ കുട്ടിയുടെ പിതാവ് മൊഗ്രാല്‍ റഹ്മത്ത് നഗറിലെ റഹിമാന്‍ ബിലാല്‍ മന്‍സിലില്‍ അബ്ദുള്‍ഖാദര്‍ (53)നെതിരെയും കേസെടുത്തു. മൊഗ്രാല്‍ കുതുബി നഗറില്‍ കുമ്പള എസ്ഐ സി.സനീതിന്‍റെ നേതൃത്വത്തില്‍ വാഹനപരിശോധന നടത്തിക്കൊണ്ടിരിക്കെയാണ് പ്രായപൂര്‍ത്തിയാവാത്ത കുട്ടിയെ ബൈക്കോടിച്ച് വരുന്നതിനിടയില്‍ പിടികൂടിയത്.
പ്രായപൂര്‍ത്തിയാവാത്ത കുട്ടികള്‍ക്ക് വാഹനം ഓടിക്കാന്‍ കൊടുത്ത രക്ഷിതാക്കള്‍ക്കെതിരെ കേസ്