നീലേശ്വരം : ചോയ്യങ്കോട് റോഡരികിലെ ബാറ്ററി കടയില്‍ വന്‍ കവര്‍ച്ച നടന്നു. കാലിച്ചാനടുക്കം റോഡില്‍ പ്രവര്‍ത്തിക്കുന്ന ട്വിന്‍സ് ഓട്ടോ ഇലക്ട്രിക്കല്‍ വര്‍ക്സിലാണ് കവര്‍ച്ച നടന്നത്. ചോയ്യങ്കോട്ടെ ഭാനുജന്‍ എന്ന കെ.പവിത്രന്റേതാണ് കട. 4 ഷട്ടര്‍ ഉള്ള കടയുടെ ഇരുവശത്തേയും ഓരോ ഷട്ടറുകളുടെ പൂട്ട് പൊളിച്ച് തുറന്നാണ് പഴയ ബാറ്ററികള്‍ 120 എണ്ണം കൊണ്ടുപോയത്. ചാര്‍ജിനിട്ട ബാറ്ററികളും നഷ്ടമായിട്ടുണ്ട് രണ്ട് ലക്ഷം രൂപയുടെ നഷ്ടം കണക്കുന്നു . ഇന്നലെ രാവിലെ പവിത്രന് ചാര്‍ജര്‍ ഓഫ് ചെയ്യാനെത്തിയപ്പോഴാണ് മോഷണം നടന്ന വിവരം അറിഞ്ഞത്. ഉടന്‍ നീലേശ്വരം പോലീസിന് വിവരം കൈമാറി.