കാസര്‍കോട്: കുംബഡാജെ, ഗാഡിഗുഡ്ഡെ, തലബയലില്‍ കര്‍ഷകനെ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പരേതരായ കര്ണല്ക്രാസ്ത -അഞ്ജലീന ക്രാസ്ത ദമ്പതികളുടെ മകന് റോബര്‍ട്ട് ക്രാസ്ത (50)യാണ് മരിച്ചത്. ഇന്ന് രാവിലെയാണ് ഇദ്ദേഹത്തെ കിടപ്പുമുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടത്. ഉടന്‍ താഴെയിറക്കി മുള്ളേരിയയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍രക്ഷിക്കാനായില്ല. അവിവാഹിതനായ റോബര്‍ട്ട് ക്രാസ്ത വീട്ടില്‍ തനിച്ചാണ് താമസമെന്ന് ബന്ധുക്കള്‍ പറഞ്ഞു. മരണം സംബന്ധിച്ച് ബദിയഡുക്ക പോലീസ് കേസെടുത്തു. സഹോദരങ്ങള്‍: ബെര്‍ണാഡ് ക്രാസ്ത, ഹെറി ക്രാസ്ത, ഹെലന് ക്രാസ്ത, പൗലിന്‍ ക്രാസ്ത, ഫ്ളോറിന് ക്രാസ്ത.
കര്ഷകന് തൂങ്ങിമരിച്ചനിലയില്‍