പരപ്പ : വയറു വേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു. പുലിയംകുളം കുറ്റിയത്ത് രവി (45) ആണ് മരിച്ചത്. വയറുവേദന അനുഭവപെട്ട യുവാവിനെ രാത്രി പരപ്പയിലെ സ്വകാര്യ ക്ലിനിക്കില്‍ എത്തിച്ചെങ്കിലും ജില്ലാ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. ആശുപത്രിയില്‍ ചികിത്സക്കിടെ ഇന്ന് പുലര്‍ച്ചെയാ ണ് മരണപ്പെട്ടത്. വയറു വേദനയെ തുടര്‍ന്ന് ഒരു മാസമായി ജോലിക്ക് പോയിരുന്നില്ല. മൃതദേഹം ജില്ലാശുപത്രിയില്‍. ചാണ - നീലി ദമ്പതികളുടെ മകന്‍.ഭാര്യ: ലീല. മക്കള്‍.വിജേഷ്, വിനിത,വിനോദ്, അജിത്ത്, വിജിത.
വയറുവേദന: യുവാവ് മരണപ്പെട്ടു
