രാഷ്ട്രീയക്കാര്‍ക്ക് മിണ്ടാട്ടമില്ല; സര്‍ക്കാര്‍ സ്ഥലങ്ങള്‍ വ്യാപകമായി കയ്യേറുന്നു

കാഞ്ഞങ്ങാട് : കൃഷി നശിപ്പിക്കുകയും മനുഷ്യരെ അക്രമിക്കുകയും ചെയ്യുന്ന വന്യമൃഗങ്ങളെ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ പുതിയ നിയമ നിര്‍മ്മാണം നടത്തണമെന്ന് പാറ്റ്ന ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസും കേരള സംസ്ഥാന മുന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും വൈ.എം. സി.എ മുന്‍ദേശീയ ചെയര്‍മാനുമായ ജസ്റ്റിസ് ജെ.ബി കോശി. വൈ.എം.സി.എ കേരള റീജിയന്‍ കാസര്‍കോട്ടുനിന്നും തിരുവനന്തപുരത്തേക്ക് നടത്തുന്ന 'സപ്തതി സന്ദേശ സമാധാന യാത്ര' കാഞ്ഞങ്ങാട്ട് മാന്തോപ്പ് മൈതാനിയില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

നാട്ടിലെ ചെറിയ കാടുകളില്‍ ജനിച്ച് ഇവിടെതന്നെ വളരുന്ന മൃഗങ്ങളെ നാട്ടുമൃഗങ്ങളുടെ ഗണത്തില്‍പ്പെടുത്തി കൊല്ലാനും ഇറച്ചിഭക്ഷിക്കാനും ജനങ്ങള്‍ക്ക് അനുമതി നല്‍കണമെന്നും അ ദ്ദേഹം ആവശ്യപ്പെട്ടു. ചടങ്ങില്‍ കാസര്‍കോട് സബ്ബ് റീജിയണ്‍ ചെയര്‍മാന്‍ സണ്ണി മാണിശേരി അദ്ധ്യക്ഷം വഹിച്ചു. തലശേരി അതിരൂപതാ വികാരി ജനറാള്‍ മോണ്‍സിഞ്ഞോര്‍ മാത്യു ഇളംതുരുത്തിപ്പടവില്‍ അനുഗ്രഹ പ്രഭാഷണം നടത്തി. ജാഥാ ക്യാപ്റ്റനും കേരള റീജിയണ്‍ ചെയര്‍മാനുമായ ജോസ് നെറ്റിക്കാടന്‍, അഡ്വ. സി.പി.മാത്യു, വൈസ് ചെയര്‍മാന്മാരായ മാനുവല്‍ കുറിച്ചിത്താനം, വര്‍ഗീസ് പള്ളിക്കര, സോണ്‍കോര്‍ഡിനേറ്റര്‍ ഡോ.കെ. എം.തോമസ്, അഡ്വ വി.സി സാബു, അഡ്വ.സജി തമ്പാന്‍, വര്‍ഗീസ് അലക്സാണ്ടര്‍, വി.എം മത്തായി, വര്‍ഗീസ് കരിക്കലാന്‍, അസിസ്റ്റന്‍റ് സെക്രട്ടറി സാംസണ്‍, ബേബി ചെറിയാന്‍, സാജുവെള്ളേപ്പള്ളി, സിസിലി പുത്തന്‍പുര, ലാബി ജോര്‍ജ്, സി.എം.ബൈജു, കുര്യന്‍ തുമ്പുക്കല്‍ എന്നിവര്‍ പ്രസംഗിച്ചു. വൈ എം സി എ പതാക ജാഥാ ക്യാപ്റ്റര്‍ ജോസ് നെറ്റിക്കാടന് ജസ്റ്റിസ് ജെ ബി കോശി കൈമാറി. മുല്ലപ്പെരിയാര്‍ ഡാം ഡീകമ്മിഷന്‍ ചെയ്യണമെന്നും പുതിയ ഡാം നിര്‍മ്മിക്കണമെന്നും ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് ഭീമഹരജി സമര്‍പ്പിക്കാന്‍ ഒപ്പുശേഖരണം നടത്തുന്നുണ്ട്. 1844 ല്‍ ലണ്ടനില്‍ രൂപംകൊണ്ട വൈ എം സി എയുടെ യൂണിറ്റ് 1873 ല്‍ തിരുവനന്തപുരത്തും തുടര്‍ന്ന് കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിലും സ്ഥാപിതമായി. കേരളത്തിലെ യൂണിറ്റുകളെ യോജിപ്പിച്ച് ആലുവ കേന്ദ്രമായി കേരളാ റീജിയണ്‍ രൂപീകരിച്ചിട്ട് 70 വര്‍ഷം പിന്നിട്ടു. കേരളാ റീജിയന്‍റെ സപ്തതി ആഘോഷത്തോടനുബന്ധിച്ചാണ് കാസര്‍കോട്ടുനിന്നും തിരുവനന്തപുരത്തേക്ക് സപ്തതി സന്ദേശ സമാധാന യാത്ര നടത്തുന്നത്.