നീലേശ്വരം: പതിനാറുകാരിയെ ലൈംഗീക പീഡനത്തിനിരയാക്കിയെന്ന പരാതിയില്‍ പോലീസ് അറസ്റ്റുചെയ്ത ഓട്ടോ റിക്ഷാ ഡ്രൈവറെ കോടതി റിമാന്റ് ചെയ്തു.
ബങ്കളം ഓട്ടോ സ്റ്റാന്റില്‍ ഓട്ടോ ഓടിക്കുന്ന ബങ്കളം കക്കാണന്‍ വീട്ടില്‍ അശോകനാണ് (45), നീലേശ്വരം പോലീസ് റജിസ്റ്റര്‍ ചെയ്ത പോക്സോ കേസില്‍ റിമാന്റിലായത്. ഒരു മാസം മുമ്പാണ് കേസിനാസ്പദമായ സംഭവം. സ്കൂളില്‍ നടന്ന കൗണ്‍സിലിങ്ങിനിടെയാണ് പെണ്‍കുട്ടി പീഡന വിവരം വെളിപ്പെടുത്തിയത്. തുടര്‍ന്ന് സ്കൂള്‍ അധികൃതര്‍ ചൈല്‍ഡ് ലൈനില്‍ വിവരമറിയിച്ചു. ചൈല്‍ഡ്ലൈനിന്റെ ഇടപെടലിനെ തുടര്‍ന്നാണ് നീലേശ്വരം പോലീസ് അശോകനെതിരെ പോക്സോ നിയമ പ്രകാരം കേസെടുത്തത്. എന്നാല്‍ ഈ സംഭവം പുറത്തുവരാതിരിക്കാന്‍ പലരും ശ്രമം നടത്തിയിരുന്നു.