കാസര്‍കോട്: ഓട്ടോ റിക്ഷയില്‍ കടത്തുകയായിരുന്ന 172.8 ലിറ്റര്‍ വിദേശ മദ്യവുമായി യുവാവിനെ കാസര്‍കോട് എക്സൈസ് എന്‍ഫോഴ്സ്മെന്‍റ് ആന്‍റ് ആന്‍റി നാര്‍ക്കോട്ടിക് സ്പെഷ്യല്‍ സ്ക്വാഡ് അറസ്റ്റുചെയ്തു. നായ്ക്കാപ്പ് സ്വദേശി ധനഞ്ജയ പൂജാരിയെയാണ് (35) പ്രിവന്‍റീവ് ഓഫീസര്‍ കെ.വി.രഞ്ജിത്തിന്‍റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ആദൂര്‍ മോയന്തംപാറയില്‍ വാഹനപരിശോധനക്കിടയിലാണ് ഓട്ടോറിക്ഷയില്‍ കടത്തിക്കൊണ്ടുവരികയായിരുന്ന മദ്യവുമായി ധനഞ്ജയ പൂജാരിയെ അറസ്റ്റുചെയ്തത്. മദ്യം പിടികൂടിയ സംഘത്തില്‍ എക്സൈസ് ഓഫീസര്‍മാരായ സോനു സെബാസ്റ്റ്യന്‍, ശൈലേഷ് കുമാര്‍, സുധീര്‍ പാറമ്മല്‍, മഞ്ജുനാഥന്‍, കബീര്‍, സാജന്‍ അപ്യാല്‍, ക്രിസ്റ്റിന്‍ പി.എ എന്നിവരുമുണ്ടായിരുന്നു.
ഓട്ടോ റിക്ഷയില്‍ കടത്തിയ മദ്യവുമായി യുവാവ് അറസ്ററില്‍