പ്രണയം നടിച്ച് പീഡനം: തട്ടുകടക്കാരന്‍ അറസ്ററില്‍

കാസര്‍കോട് : പ്രണയം നടിച്ച് വിവാഹവാഗ്ദാനം നല്‍കി 14 കാരിയെ പീഡിപ്പിച്ച സംഭവത്തില്‍ തട്ടുകട നടത്തിപ്പുകാരനെ പോലീസ് അറസ്റ്റുചെയ്തു. മൊഗ്രാലില്‍ തട്ടുകട നടത്തിയിരുന്ന മുഹമ്മദ് മുനീറിനെയാണ്(24) കുമ്പള പോലീസ് ഇന്‍സ്പെക്ടര്‍ ടി.കെ.മുകുന്ദന്‍റെ നേതൃത്വത്തില്‍ പോക്സോ പ്രകാരം അറസ്റ്റു ചെയ്തത്. ഇയാള്‍ ഇപ്പോള്‍ മേല്‍പ്പറമ്പ്, കട്ടക്കാലില്‍ തട്ടുകട നടത്തിവരികയാണെന്ന് പോലീസ് പറഞ്ഞു. 14 കാരിയെ പ്രലോഭിപ്പിച്ച് വീട്ടില്‍ ചെന്ന് പീഡിപ്പിച്ചുവെന്നാണ് പരാതി. അറസ്റ്റിലായ മുനീറിനെ വൈദ്യപരിശോധനക്ക് ശേഷം കാസര്‍കോട് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കും.