ശംസുദ്ദീന്‍ ഫൈസി അന്തരിച്ചു

തൃക്കരിപ്പൂര്‍: സമസ്ത കാസര്‍കോട് ജില്ലാ മുശാവറ അംഗവും പ്രമുഖ പണ്ഡിതനുമായ ഉടുമ്പുന്തല തെക്കെ വളപ്പിലെ ശംസുദ്ദീന്‍ ഫൈസി ഉടുമ്പുന്തല (70) അന്തരിച്ചു. കണ്ണൂര്‍ ജില്ലയിലെ കുഞ്ഞിമംഗലത്തെ യൂസഫ് മുസ്ലിയാര്‍, നഫീസ ദമ്പതികളുടെ മകനാണ്. കോഴിക്കോട് നന്തി ദാറുസ്സലാം, കാസര്‍കോട് ചട്ടഞ്ചാല്‍ മലബാര്‍ ഇസ്ലാമിക് കോംപ്ലക്സ്, തൃക്കരിപ്പൂര്‍ മുനവ്വിര്‍ റബ്ബാനിയ്യ ശരീഅത്ത് കോളേജ് ഉള്‍പ്പടെ നിരവധി പള്ളി ദര്‍സുകളില്‍ മുദരിസായിരുന്നു. ഭാര്യ: എം.എ.ഫാത്തിമത്ത് സുഹറ. മക്കള്‍: സക്കിയ്യ, ദഖ്വാന്‍, സഫ്വാന്‍ വാഫി, നഫീസത്ത്, യൂസഫ് വാഫി (ദുബൈ). മരുമക്കള്‍: പി.മുഹമ്മദ്കുഞ്ഞി മൗലവി, കാസിം (ദുബൈ), ഫാത്തിമ (കണ്ണങ്കൈ), ജുസൈഫ (തൃക്കരിപ്പൂര്‍), സനിയ്യ (ചുമട്താങ്ങി മണ്ടൂര്‍). സഹോദരങ്ങള്‍: സഫിയ, ബീഫാത്തിമ, റഹിയ, സുഹറ, സുബൈദ, പരേതരായ സൈനുദ്ദീന്‍, ഖദീജ.