സൗഹാര്‍ദ്ദ സന്ദേശവുമായി സമൂഹ നോമ്പുതുറ

നീലേശ്വരം: മത സൗഹാര്‍ദ്ദത്തിന്‍റെ സന്ദേശവുമായി സമൂഹ നോമ്പുതുറ ശ്രദ്ദേയമായി. നീലേശ്വരം മന്നംപുറം റസിഡന്‍സ് അസോസിയേഷന്‍റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സമൂഹ നോമ്പുതുറയാണ് മാതൃകയായിമാറിയത്. ജാതി മതങ്ങളുടെ അതിര്‍വരമ്പില്ലാതെ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നിരവധി ആളുകള്‍ നോമ്പ് തുറയില്‍ സംബന്ധിച്ചു. അസോസിയേഷന്‍ പ്രസിഡന്‍റ് ഗിരിധര്‍ ആര്‍ രാഘവന്‍റെ അധ്യക്ഷതയില്‍ നീലേശ്വരം നഗരസഭ സിഡിഎസ് ചെയര്‍പേഴ്സണ്‍ പി.എം.സന്ധ്യ ഉദ്ഘാടനം ചെയ്തു. നീലേശ്വരം പ്രസ്ഫോറം പ്രസിഡന്‍റ് സേതു ബങ്കളം, ഹോസ്ദുര്‍ഗ് എസ്.ഐ എം.ടി.പി സൈഫുദ്ദീന്‍, അസോസിയേഷന്‍ വനിതാ വിങ്ങ് പ്രസിഡന്‍റ് വി.എന്‍.സുജാത, ടി.കുഞ്ഞബ്ദുള്ള, അസോസിയേഷന്‍ പ്രസിഡണ്ട് കെ കെ.കുമാരന്‍, ഉഷ സുധാകരന്‍ എന്നിവര്‍ സംസാരിച്ചു.