നിര്യാതയായി

കരിന്തളം: ചിമ്മത്തോട് കണ്ണോത്തെ പഴുപറമ്പില്‍ രാജീവ് തോമസിന്‍റെ ഭാര്യ ഷീബ രാജീവ് (55) നിര്യാതയായി. കണ്ണൂര്‍ ഇരിട്ടി എടൂരിലെ സ്കറിയ- ത്രേസ്യാമ ദമ്പതികളുടെ മകളാണ്. മക്കള്‍: ആഷീന്‍ രാജീവ്, (ലോജിസ്റ്റിക്ക്), ആല്‍ബില്‍ രാജീവ് (ബി എസ് സി നേഴ്സ്, കെ.എം.സി, മംഗലാപുരം). മരുമകള്‍: ഡയാന (മം ഗലാപുരം).സഹോദരങ്ങള്‍: ബിജു (പള്ളപ്പാറ), ഷീന (ഇരിട്ടി), ഷാനി (നേഴ്സ് അയര്‍ലന്‍റ്). നാളെ രാവിലെ 12 മണിക്ക് സംസ്കാരം ശുശ്രൂഷകള്‍ ആരംഭിക്കും. തുടര്‍ന്ന് കാലിച്ചാമരം പള്ളപ്പാറ സെ ന്‍റ് മേരീസ് പള്ളിയിലെ സെമിത്തേരിയില്‍ സംസ്കരിക്കും.