കാസര്‍കോട്:എസ്എഫ്ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ എസ്പി ഓഫീസിലേക്ക് മാര്‍ച്ച് നടത്തി റോഡ് ഉപരോധിച്ച് ഗതാഗത തടസ്സം സൃഷ്ടിച്ചതിന് നേതാക്കള്‍ ഉള്‍പ്പെടെ 78 പേര്‍ക്കെതിരെ കാസര്‍കോട് പോലീസ് കേസെടുത്തു. ഒക്ടോബര്‍ ഒന്നിന് ഉച്ചയ്ക്കായിരുന്നു സമരം. സംഭവത്തില്‍ അനുരാഗ്, അഭിഷാദ്,റോഷന്,സജേഷ്,പ്രമോദ്,യോഗേഷ്, ദയ, പ്രതീക്ഷ തുടങ്ങി കണ്ടാലറിയുന്ന 70 പേര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
എസ്പി ഓഫീസ് മാര്‍ച്ച്; 78 പേര്‍ക്ക് എതിരെ കേസ്