രാജാറോഡിലെ പഴഞ്ചന്‍ കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റാന്‍ നോട്ടീസ് നല്‍കി

നീലേശ്വരം: നീലേശ്വരത്ത് അപകടാവസ്ഥയിലായ കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റാന്‍ നഗരത്തിലെ മുഴുവന്‍ കെട്ടിട ഉടമകള്‍ക്കും നീലേശ്വരം നഗരസഭ നോട്ടീസ് നല്‍കി. നീലേശ്വരത്തെ പഴകിയ കെട്ടിടങ്ങള്‍ ദുരന്തത്തിന് വഴിയൊരുക്കുന്നതായി ജൂണ്‍ 5 ന് ജന്മദേശം വാര്‍ത്ത നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് ദുരന്തനിവാരണ പ്രതിരോധ പ്രവര്‍ത്തനമായി നഗരത്തിലെ ജീര്‍ണ്ണാവസ്ഥയിലുള്ള മുഴുവന്‍ കെട്ടിടങ്ങളും പൊളിച്ചുമാറ്റാന്‍ ഉടമകള്‍ക്ക് നോട്ടീസ് നല്‍കിയത്. നീലേശ്വരം രാജാറോഡ് സൈഡിലും ബസ്റ്റാന്‍റ് പരിസരത്തും രാജാസ് സ്കൂളിന് പരിസരത്തുമുള്ള വര്‍ഷങ്ങളുടെ പഴക്കമുള്ള കെട്ടിടങ്ങളാണ് എത്രയും പെട്ടെന്ന് മുഴുവനായും പൊളിച്ച് നീക്കണമെന്നാവശ്യപ്പെട്ട് നോട്ടീസ് നല്‍കിയത്. വര്‍ഷങ്ങളായി ഇത്രയും കെട്ടിടങ്ങള്‍ യാത്രക്കാര്‍ക്കും ജനങ്ങള്‍ക്കും ഭീഷണിയായി നിലനിന്നപ്പോള്‍ ജന്മദേശം അപകടമുന്നറിയിപ്പ് നല്‍കി വാര്‍ത്ത നല്‍കേണ്ടിവന്നു നഗരസഭയ്ക്ക് ഇവ പൊളിച്ചുമാറ്റാന്‍ നിര്‍ദ്ദേശം നല്‍കാന്‍.