മടിക്കൈ: കടയിലേക്ക് പോവുകയായിരുന്ന യുവതിയെ അയല്‍വാസിയായ യുവാവ് വാഹനത്തില്‍ വെച്ച് പീഡിപ്പിച്ചതായി പരാതി. മടിക്കൈ തീയ്യര്‍പാലത്ത് കഴിഞ്ഞ മാസമാണ് സംഭവം. തൊട്ടടുത്ത ദിവസം തന്നെ യുവതി ഹോസ്ദുര്‍ഗ് പോലീസില്‍ പരാതി നല്‍കിയെങ്കിലും പോലീസ് കാര്യമായ നടപടികള്‍ സ്വീകരിച്ചില്ല. പകരം പ്രതിക്ക് മുന്‍കൂര്‍ ജാമ്യത്തിന് സൗകര്യമൊരുക്കികൊടുത്തുവെന്നാണ് ആക്ഷേപം. യുവതി പതിവുപോലെ അമ്പലത്തുകരയിലേക്ക് നടന്നുപോകുന്നതിനിടയില്‍ പുളിക്കൂല്‍ ബിജു തന്‍റെ ടെമ്പോ വാഹനവുമായി എത്തി. യുവതിയോട് ടെമ്പോയില്‍ കയറാന്‍ ബിജു ആവശ്യപ്പെട്ടു. അയല്‍വാസിയായതിനാല്‍ യുവതി മറ്റൊന്നും സംശയിക്കാതെ മുന്‍സീറ്റില്‍ തന്നെ കയറി യാത്ര ചെയ്തു. ഇതിനിടയിലാണ് പീഡനശ്രമം ഉണ്ടായത്. ഒരുമാസം കഴിഞ്ഞിട്ടും നടപടി ഉണ്ടാകാത്തതിനെ തുടര്‍ന്ന് യുവതി പോലീസ് സ്റ്റേഷനിലെത്തി നിരാഹാരസത്യാഗ്രഹ ഭീഷണി മുഴക്കി. കൂടാതെ ജില്ലാ പോലീസ് മേധാവിയേയും സന്ദര്‍ശിച്ചു. ഇതിനുശേഷമാണ് പോലീസില്‍ ചലനമുണ്ടായത്. പോലീസ് ഇന്നലെ ബിജുവിന്‍റെ വാഹനം കസ്റ്റഡിയിലെടുത്തു. ബിജു ഒളിവിലാണെന്നാണ് പോലീസ് ഭാഷ്യം. അതേസമയം ചിലരുടെ ഇടപെടലുകളെ തുടര്‍ന്ന് മുന്‍കൂര്‍ ജാമ്യത്തിന് സാവകാശം കിട്ടാന്‍ പോലീസ് മൗനം പാലിച്ചുവെന്നാണ് ആക്ഷേപം.
വാഹനത്തില്‍ വെച്ച് യുവതിയെ പീഡിപ്പിച്ചു; പരാതി നല്‍കി, പക്ഷേ പോലീസിന് നിസംഗത