സ്ത്രീധനപീഡനം: ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമെതിരെ കേസ്

പള്ളിക്കര: കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് യുവതിയെ ശാരീരികവും മാനസികവുമായി പീഡിപ്പിച്ച ഭര്‍ത്താവിനും ബന്ധുക്കള്‍ക്കും എതിരെ ബേക്കല്‍ പോലീസ് കേസെടുത്തു. പള്ളിക്കര കല്ലിങ്കലില്‍ അബ്ദു ഹൗസില്‍ കുഞ്ഞഹമ്മദിന്‍റെ മകള്‍ മരിയത്ത് റഹീനയുടെ (26) പരാതിയിലാണ് ഭര്‍ത്താവ് പള്ളിക്കര മീത്തല്‍ മൗവ്വലിലെ അബൂബക്കറിന്‍റെ മകന്‍ മുഹമ്മദ് ജാഫര്‍ (33), ഉമ്മ ഖദീജ, സഹോദരി ഹസീന എന്നിവര്‍ക്കെതിരെയാണ് കേസടുത്തത്. 2021 ഓഗസ്റ്റ് 11നാണ് ഇവരുടെ വിവാഹം നടന്നത്. വിവാഹശേഷം ഭര്‍തൃവീട്ടില്‍ താമസിച്ചു കൊണ്ടിരിക്കെ മൂന്നുപേരും ചേര്‍ന്ന് കൂടുതല്‍ സ്വര്‍ണവും പണവും സ്ത്രീധനമായി ആവശ്യപ്പെട്ടാണ് ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്ന് പീഡിപ്പിച്ചതെന്ന് യുവതി പരാതിയില്‍ പറഞ്ഞു.